ഇരിങ്ങാലക്കുട : ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ
സമഗ്ര ആരോഗ്യ സുരക്ഷ ക്യാമ്പയിൻ യുവാക്കളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എച്ച്. ഐ. വി ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മാജിക് ഷോയും വെന്റിലോഗിസവും അവതരിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ എം. കെ മുരളി നിർവഹിച്ചു. പ്രശസ്ത മാന്ത്രിക രത്ന പുരസ്‌കാര അവാർഡ് ജേതാവും ഒരു ചിരി ഇരുചിരി ബംബർ ചിരി താരം കൂടിയായ ശരവൺ പാലക്കാടിന്റെ നേതൃത്വത്തിൽ മാജിക് ഷോയും വെന്റിലോഗിസവും അവതരിപ്പിച്ചു.
പി. ടി. എ പ്രസിഡന്റ് ശ്രീ ഭക്തവത്സലൻ വി, എസ്. എം. സി ചെയർമാൻ ശ്രീ മുഹമ്മദ് ഫസലുള്ള, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി സുമൻ ടീച്ചർ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീ വിനുകുമാർ എൻ. വി, എൻ. എസ്. എസ് വോളണ്ടിയർ ലീഡർമാരായ കുമാരി ജാക്വലിൻ ജെ മെന്റസ്, കുമാരി പാർവതിദയ എ.എ, മാസ്റ്റർ അലന്റോ ഫ്രാൻസിസ്, മാസ്റ്റർ അഞ്ചിൽ ടി. എസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

