നടവരമ്പ് : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ റോഡ് സുരക്ഷ വാരത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സമാപന സമ്മേളനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ, പി.ടി.എ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ റോഡ് സുരക്ഷയെ കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥിയായ ആൻ ക്ലാരറ്റ് സ്വാഗതവും എയ്സ ലെൻ റോസ് ആജോ നന്ദിയും പറഞ്ഞു. റോഡ് സുരക്ഷയുമായി നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനം വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive