ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിംങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എം.ടി : അനുഭവം, ഓർമ്മ’ എന്ന പരിപാടി സാഹിത്യകാരൻ ഡോ. എൻ.ആർ ഗ്രാമപ്രകാശ് ഉദ്ഘാടനം ചെയ്തു. ഒരു കാലഘട്ടത്തിൻ്റെ പ്രകാശ ഗോപുരമായിരുന്നു എം.ടി എന്ന് ഉദ്‌ഘാടകൻ അനുസ്മരിച്ചു എസ് എൻ പബ്ലിക് ലൈബ്രറി മതമൈത്രി നിലയത്തിൽ നടന്ന പരിപാടിയിൽ തിരക്കഥാകൃത്ത് പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പുസ്തകപ്പുര തൃശ്ശൂർ നടത്തിയ ബഷീർ ക്വിസ് മത്സരത്തിൽ വിജയികളായ അഭിഷേക് എം.എസ്, അയ്ദ എം.എ എന്നി വിദ്യാർഥികൾക്ക് വനിത സാഹിതി ജില്ലാ സെക്രട്ടറി ഡോ. കെ.ആർ ബീന പുസ്തകങ്ങൾ സമ്മാനമായി നൽകി. എം ടി യുടെ കൃതികളെക്കുറിച്ചും തങ്ങളുടെ വായനാനുഭവങ്ങളെ കുറിച്ചും ഹംസ കൂട്ടുങ്ങൽ, ഹരി കെ, ഉണ്ണികൃഷ്ണൻ കിഴുത്താണി, രാമചന്ദ്രൻ കാട്ടൂർ, ജോസ് മഞ്ഞില. ബീന പോൾസൺ എന്നിവർ സംസാരിച്ചു.
ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ ഡോ. രാഗേഷ് എസ്. ആർ സ്വാഗതവും എസ് എൻ പബ്ലിക് ലൈബ്രറി ജോ. സെക്രട്ടറി പി.കെ അജയ് ഘോഷ് നന്ദിയും രേഖപ്പെടുത്തി. എസ് എൻ പബ്ലിക് ലൈബ്രറി അംഗങ്ങളും വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയുടെ ഭാഗമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive