ഇരിങ്ങാലക്കുട : സംസ്ഥാന എൻ എസ് എസ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് തിളക്കമാർന്ന നേട്ടം. 2023-24 കാലയളവിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ യൂണിറ്റായി ക്രൈസ്റ്റ് കോളേജിനെ തിരഞ്ഞെടുത്തു. മികച്ച പ്രോഗ്രാം ഓഫീസർ ആയി ചരിത്ര വിഭാഗം അധ്യാപികയും എൻ എസ് എസ് പ്രോഗ്രാം ഓഫീസറുമായ ജിൻസി എസ് ആർ തിരഞ്ഞെടുക്കപ്പെട്ടു.
തുടർച്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് അവാർഡുകൾ ലഭിച്ചു കൊണ്ടിരുന്ന ക്രൈസ്റ്റ് കോളേജ് ആദ്യമായി സംസ്ഥാന എൻ എസ് എസ് അവാർഡ് നേടിയത് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയാണ്.
കൃഷിയിടങ്ങൾ ഒരുക്കിയും, തകർന്നു കിടന്ന റോഡ് നിർമാണത്തിൽ പങ്കുചേർന്നും, ഉപയോഗശൂന്യമായ ജലസ്രോതസ്സുകൾ വൃത്തിയാക്കി ഉപയോഗപ്രദമാക്കിയും, ലഹരിക്കെതിരായ വിവിധ ബോധവൽക്കരണ പ്രവർത്തങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ കലായയങ്ങളിലും പൊതുവിടങ്ങളിലും തെരുവ് നാടകങ്ങൾ സംഘടിപ്പിച്ചും, പൊതു വായനഇടങ്ങൾ നിർമിച്ചു കൊടുത്തും, നിരത്തുകളിലും തീരദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ പങ്കെടുത്തും അവിടെ സ്നേഹാരാമങ്ങൾ നിർമിച്ചു നൽകിയും, ശേഖരിച്ച മലിന്യവസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായ കരകൗശല വസ്തുക്കൾ നിർമിച്ചു നൽകുകയും പോലുള്ള പ്രവർത്തനങ്ങളിലൂടെയാണ് ക്രൈസ്റ്റ് കോളേജ് സംസ്ഥാന എൻ എസ് എസ് പുരസ്കാരത്തിന് അർഹമായത്.
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അഞ്ചു വർഷം പ്രോഗ്രാം ഓഫീസർ ആയി സേവനം ചെയ്ത ജിൻസി എസ്. ആർ, മികച്ച പ്രോഗ്രാം ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2023 ഡിസംബറിൽ ഹിമാചൽ പ്രദേശിൽ വെച്ച് നടന്ന നാഷണൽ അഡ്വഞ്ചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു കേരള ടീം കന്റീൻജന്റ് ജിൻസി പങ്കെടുത്തിട്ടുണ്ട്. 2023-24 കാലയളവിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി മികച്ച എൻ എസ് എസ് പുരസ്കാരങ്ങൾ ക്രൈസ്റ്റ് കോളേജ് നേടിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

