ഇരിങ്ങാലക്കുട : ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ്.സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ കായികചരിത്രത്തിൽ സ്വർണഅക്ഷരങ്ങളാൽ എഴുതപ്പെട്ട മഹാനായ ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരന്റെ സ്മരണാർത്ഥം ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ മെമ്മോറിയൽ സംസ്ഥാനതല ഇൻവിറ്റേഷൻ ഇൻ്റർക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെന്റ് ജനുവരി 18 മുതൽ 25 വരെ അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു.
ടൂർണമെന്റിന്റെ ഉദ്ഘാടനം ജനുവരി 18 നു വൈകിട്ട് ആറുമണിക്ക് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ, ആർ ബിന്ദു നിർവഹിക്കും.
ഇരിഞ്ഞാലക്കുടയിൽ ജനിച്ച ഒളിബ്യൻ ഒ. ചന്ദ്രശേഖരൻ, ഇന്ത്യയെ പ്രതിനിധീകരിച്ച് 1960 റോം ഒളിംപിക്‌സ്ൽ പങ്കെടുത്ത അപൂർവ താരങ്ങളിൽ ഒരാളാണ്. മാത്രമല്ല, 1962 ഏഷ്യൻ ഗയിംസ് ജകാർത്തയിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ മെഡൽ നേടിക്കൊടുത്ത ചരിത്രനേട്ടത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ദേശീയതലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര കായികരംഗത്തും ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ഈ മഹാനായ താരത്തിന്റെ ഓർമ്മ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്മാരക ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഈ ടൂർണമെന്റിന്റെ പ്രത്യേകത, കേരളത്തിലും ഇന്ത്യയിലും പ്രശസ്തമായ ശക്തരായ รั ญ . Kerala Blasters FC, Gokulam Kerala FC, Kerala Police, Kerala United FC, Real Malabar FC, New Football Club Kerala PFC Kerala, Lords FA തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നത് മൂലം, നിലവാരവും ആവേശവും മത്സരങ്ങൾ നിറഞ്ഞതായിരിക്കുമെന്ന് ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ്.സി പ്രസിഡന്റ് എം കെ പ്രഭാകരൻ, സെക്രട്ടറി എ വി ജോസഫ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുവതാരങ്ങൾക്കും പ്രൊഫഷണൽ താരങ്ങൾക്കും ഒരുപോലെ കഴിവ് തെളിയിക്കാനുള്ള മികച്ച വേദിയായിരിക്കും ഈ ടൂർണമെന്റ് എന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

