കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ കൂടിയാട്ട കുലപതി വേണുജിയെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ആദരിച്ചു

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ കൂടിയാട്ട കുലപതി
വേണുജിയെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ ആദരിച്ചു. അദ്ദേഹത്തിന്റെ ഭവനത്തിൽ നടന്ന ചടങ്ങിൽ നഗരസഭ 29-ാം വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ, വി പി രാധാകൃഷ്ണൻ, സിജു യോഹന്നാൻ, വർഗീസ് ജോൺസൺ, ജയശങ്കർ, വർഗീസ് തെക്കേക്കര തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാമേഖലകളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്.50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. കൂടിയാട്ട രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് വേണുജിക്ക് ഫെലോഷിപ്പ്.

Irinjalakuda Municipality Chairman M.P. Jackson honored Kudiyatt Kulapathi Venuji, who won the Kerala Sangeetha Nataka Academy Fellowship

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page