ഇരിങ്ങാലക്കുട : ഇന്നസെന്റ് ഒരു പാഠപുസ്തകമാണെന്ന് സിനിമാതാരം സലിംകുമാര്‍ പറഞ്ഞു. ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതി സംഗമത്തില്‍ ഇന്നസെന്റ് പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സലിംകുമാര്‍. ജീവിതത്തിലെ ഓരോ പ്രതിസന്ധികളിലും തളരാതെ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന വ്യക്തിയാണ് ഇന്നസെന്റ്.
കാന്‍സര്‍ രോഗികള്‍ക്ക് അദ്ദേഹം നല്‍കിയ മനോധൈര്യം വിസ്മരിക്കാനാകാത്തതാണ്. ഇന്നസെന്റ് സ്മൃതി സംഗമ സമ്മേളനം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവസാന്നിധ്യവും, ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാറിനെ സമഗ്ര സംഭാവനക്കുള്ള രണ്ടാമത് ഇന്നസെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു.
ലയണ്‍സ് ക്ലബ്ബ് ഡിസിട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ ജോജി എന്നിവരെയും യോഗത്തില്‍ ആദരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
സലിംകുമാര്‍, ഇടവേള ബാബു, കലാഭവന്‍ ജോഷി, ഇന്നസെന്റ് സോണറ്റ്, നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര്‍ വിജയ, ജോണ്‍സന്‍ കോലങ്കണ്ണി, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ ജോജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫെനി എബിന്‍ വെളളാനിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍ സ്വാഗതവും, ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ നന്ദിയും പറഞ്ഞു. ഇന്നസെന്റിന്റെ വിവിധ സിനിമകളിലെ ഗാനങ്ങളെ കോര്‍ത്തിണക്കിയ സംഗീതവിരുന്നും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive