ഓണ സമ്യദ്ധി കാർഷിക വിപണി ആരംഭിച്ചു

ഇരിങ്ങാലക്കുട : കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓണ സമ്യദ്ധി കാർഷിക വിപണി ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു. ഉത്സവകാലങ്ങളിൽ പൊതുവിപണികളിൽ വിലകയറ്റം നിയന്ത്രിക്കുന്നതോടൊപ്പം കർഷകർക്ക് അധികവില നൽകി പച്ചക്കറികൾ സംഭരിച്ചു കൊണ്ടുമാണ് ഓണചന്ത നടപ്പിലാക്കുന്നത്.

ഇരിങ്ങാലക്കുട കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ ചെയർപേഴ്സൺ ഫെനിഎബിൻ വെള്ളാനിക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റികാടൻ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം. ഫാജിത റഹിമാൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേകാടൻ എന്നിവർ സംസാരിച്ചു. കൃഷി ഫീൽഡ് ഓഫീസർ എം.ആർ അജിത് കുമാർ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി നന്ദിയും പറഞ്ഞു.

കൃഷി അസിസ്റ്റൻ്റ് പി.എസ്. വിജയകുമാർ, ഷിൻസിമോൾ, സുജാതസുബ്രമു ണ്യൻ, രാധസത്യൻ, ഷമീനഫസൽ, ശ്രീലതരാജൻ എന്നിവർ നേതൃത്വം നൽകി. കാർഷികവികസന സമിതി അംഗങ്ങൾ കർഷകർ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page