ഇരിങ്ങാലക്കുട : തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നവരിൽ നിന്ന് പൊതുസ്ഥലം മലിനമാക്കുന്നതിനുള്ള ശിക്ഷയായി പിഴ ഈടാക്കുമെന്ന് ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി അറിയിച്ചു.
ഇരിങ്ങാലക്കുട നഗരസഭയെ വെളിയിട മലമൂത്രവിസർജ്ജ്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ഇതിനുവിരുദ്ധമായി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണെന്നും ഇത് ശ്രദ്ധയിൽപെട്ടാൽ പിഴ ഈടാക്കുന്നതാണെന്നും നഗരസഭാ സെക്രട്ടറി ഷാജിക് എം.എച്ച്. അറിയിച്ചു. നഗരസഭയിലെ ശുചിത്വനിലവാരം നിലനിർത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com