ഔർ ലേഡി ഓഫ് ഡോളേഴ്സ് ചർച്ച് തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ഔർ ലേഡി ഓഫ് ഡോളേഴ്സ് ചർച്ച് (ഇരിങ്ങാലക്കുട വെസ്റ്റ്‌) ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ വ്യാകുല മാതാവിൻ്റെ തിരുനാളിന് മുന്നോടിയായി ഇടവക മുൻ വികാരി ഫാ. ജോൺ കവലക്കാട്ട് (സീനിയർ) കൊടികയറ്റവും, വികാരി ഫാ. ഫ്രാൻസീസ് കൊടിയൻ ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു.19 20 തിയ്യതികളിലാണ് തിരുനാൾ ആഘോഷം.

തിരുനാൾ കൊടികയറ്റത്തിന് ജനറൽ കൺവീനർ അന്തോണി ഷാജു, കൈക്കാരന്മാർ, മറ്റു കൺവീനർമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരോടൊപ്പം ഇടവക സമൂഹവും സന്നിഹിതരായിരുന്നു.

ഇടവകയിലെ 325 തിരുനാൾ നവനാൾ പ്രസുദേന്തിമാരും, പ്രധാന തിരുനാൾ തലേദിവസം 22 പ്രസുദേന്തിമാരും, തിരുനാൾ ദിനത്തിൽ പ്രധാന പ്രസുദേന്തി കവുണ്ടൻ ബിന്നി വർഗ്ഗീസും കുടുംബവും ഇടവക സമൂഹവും ഒന്നുചേർന്ന് ഭക്തൃാദരപൂർവം തിരുനാൾ ആഘോഷിക്കുന്നു. പ്രധാന തിരുനാൾ ദിനമായ സെപ്തംബര് 20 ഞായറാഴ്ച്ച വൈകീട്ട് 5:30 മുതൽ ഇടവക -മതബോധന ദിനങ്ങൾ സംയുക്തമായി ആഘോഷിക്കുന്നു. എട്ടാമിടം സെപ്റ്റംബർ 27 ഞായർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page