പുല്ലൂർ : കേരള സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതി പ്രകാരം മുരിയാട് പഞ്ചായത്തിലെ പൊതുമ്പുചിറ ചിറയോരം ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം നാടിന് സെപ്തംബർ 22 തിങ്കളാഴ്ച സമർപ്പിക്കുന്നു.
തിങ്കളാഴ്ച വൈകീട്ട് 5.30ന് ചിറയോരം ടൂറിസം പദ്ധതി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നതും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതുമാണെന്ന് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സെക്രട്ടറി എം. ശാലിനി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തൃതല പഞ്ചായത്ത് പ്രതിനിധികൾ ഉദ്ദ്യോഗസ്ഥ പ്രമുഖർ, സാംസ്കാരിക നായകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ട്, എംഎൽഎ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ സംയോജിപ്പിച്ചു കൊണ്ട് മൂന്ന് ഘട്ടങ്ങളിലായാ ണ് നിർമ്മാണം പൂർത്തീകരിക്കപ്പെടുക.
ആദ്യഘട്ടത്തിൽ ലൈറ്റിങ്, ക്യാമറ, വ്യൂ പോയിൻറ് ,സിറ്റിംഗ് പ്ലേസസ്, ഹാപ്പി നസ് പാർക്ക്, സൗന്ദര്യവൽക്കരണം എന്നിവയും രണ്ടാംഘട്ടത്തിൽ ഫൗണ്ടെയിൻ, ഓപ്പൺ ജിമ്മ് എന്നിവയും മൂന്നാംഘട്ടത്തിൽ ചിൽഡ്രൻസ് പാർക്ക്, ബോട്ടിംഗ് എന്നിവയുമാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ ഒന്നും, രണ്ടും ഘട്ടം നിർമ്മാണം പൂർത്തീകരിച്ച് ഇപ്പോൾ നാടിന് സമർപ്പിക്കുകയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

