മാപ്രാണം : പട്ടികജാതി ക്ഷേമ സമിതി (PKS) കുഴികാട്ടുകോണം യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ സർക്കാർ സർവീസുകളിൽ നിയമനം ലഭിച്ച കെ.ആർ. അഞ്ജന, കെ.എസ്.രമ്യ, സതി കുമാരൻ എന്നിവരെയും ആദരിച്ചു.
സമ്മേളനം പി.കെ.എസ് ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് എ.വി. ഷൈൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ.സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ആദരവ് പി.കെ.എസ് പൊറത്തിശ്ശേരി മേഖലാ സെക്രട്ടറി വി.സി. പ്രഭാകരനും, പുസ്തക വിതരണം യൂണിറ്റ് പ്രസിഡന്റ് പുഷ്പവല്ലി മോഹനനും നിർവഹിച്ചു.
കെ.കെ. ബാബു, പി.കെ. സുരേഷ്, എ.സി. സനീഷ്, പി.കെ. അജയൻ എന്നിവർ അനുമോദനങ്ങളർപ്പിച്ച് സംസാരിച്ചു. ബിന്ദു ബാബു സ്വാഗതവും, ഭാഗിമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

