യോഗ പരിശീലനം പൂർത്തിയാക്കിയ പൂമംഗലം ഗ്രാമ പഞ്ചായത്തിലെ 110 ഓളം വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പൂമംഗലം : പൂമംഗലം ഗ്രാമ പഞ്ചായത്ത്,ഭാരതീയ ചികിത്സാ വകുപ്പ് , നാഷണൽ ആയുഷ് മിഷൻ, പൂമംഗലം സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിൽ 12-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം എടക്കുളം ചെമ്പഴന്തി ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കില സെൻ്റർ ഫോർ ഗുഡ് ഗവേർണൻസ് പ്രിൻസിപ്പാൾ അയന പി എൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.



2025 -26 വാർഷിക പദ്ധതിയിലെ വനിതകൾക്ക് യോഗ പരിശീലനത്തിൽ പരിശീലനം നേടിയ 110 ഓളം വനിതകളുടെ മാസ് യോഗ പ്രദർശനവും യോഗ പ്രകടനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി. 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ യോഗ പരിശീലന പ്രഖ്യാപനവും ചടങ്ങിനോട് അനുബന്ധിച്ച് നടത്തി.



ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. പൂമംഗലം ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ രജിത ടി പ്രോജക്ട് റിപ്പോർട്ടും വാർഡ് തിരിച്ചുള്ള ആയുഷ് യോഗക്ലബ് പ്രഖ്യാപനവും നടത്തി. ചടങ്ങിൽ യോഗ പരിശീലകരായ പ്രീത, കുമാരി ഗീതു എന്നിവരെ ആദരിച്ചു.



സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സമസ്യ മുരളി, രാഖി ഗിരീഷ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ ആർ വിനോദ് , ഡാലിയ സലീഷ്, അശ്വതി ജിനേഷ് , എഎം എ ഐ പ്രതിനിധി ഡോ. കേസരി മേനോൻ ,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ജിഷ്ണു പൂമംഗലം എഫ് എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അശ്വതി എന്നിവർ സംസാരിച്ചു.



വായന പക്ഷാചരണത്തോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് വായനശാലയിലേക്ക് ആയുർവേദ സംബന്ധിയായ പുസ്തകങ്ങൾ ഡോ.കേസരി മേനോനും ഡോ രജിത ടി യും ചേർന്നു പ്രസിഡൻ്റ് കെ എസ് തമ്പി അവർകൾക്ക് കൈമാറി. ചടങ്ങിനോടനുബന്ധിച്ച് യോഗ പഠിതാക്കൾ സ്വന്തമായി നിർമ്മിച്ച ഔഷധ ബൊക്കെകളുടെ പ്രദർശനം ശ്രദ്ധേയമായി.



2025-26 വർഷത്തെ യോഗ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കൾക്ക്
യോഗ പരിശീലന പൂർത്തീകരണ സർട്ടിഫിക്കറ്റുകൾവിതരണം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കവിത സുരേഷ് സ്വാഗതവും
പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയ നന്ദിയും പറഞ്ഞു.



യോഗ പഠിതാക്കൾ, ആശവർക്കർമാർ ആരോഗ്യപ്രവർത്തകർ ഐസിഡിഎസ്, സിഡിഎസ്, പൊതുജനങ്ങൾ ഉൾപ്പെടെ നിരവധിപേർ യോഗയിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page