രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജി വെക്കണം – ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധ പ്രകടനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലൈംഗിക അതിക്രമങ്ങളും, അഴിമതിയും നടത്തുന്ന യൂത്ത് കോൺഗ്രസ് നേതൃത്വവും,അവരെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വവും കേരളത്തിന് അപമാനം.എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധപ്രകടനം സംഘടിപ്പിച്ചു.

ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് ആർ.എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ വിഷ്ണു പ്രഭാകരൻ നന്ദി പറഞ്ഞു.

പി ഡി ദീപക്, നവ്യ കൃഷ്ണ, സിജിൻകുമാർ, പി എം നന്ദുലാൽ, നിതേഷ് ബാബു, അദുൽ ജയൻ, ജിതിൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page