നവീകരിച്ച വല്ലക്കുന്ന് – ആനന്ദപുരം – നെല്ലായി റോഡ് നാടിന് സമർപ്പിച്ചു

മുരിയാട് : 10.76 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ വല്ലക്കുന്ന്- ആനന്ദപുരം-നെല്ലായി റോഡ് നാടിന് സമർപ്പിച്ചു. വല്ലക്കുന്ന് മുതൽ നെല്ലായി വരെ നീണ്ടുകിടക്കുന്ന റോഡ് വല്ലക്കുന്ന് മുരിയാട് ആനന്ദപുരം നെല്ലായി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

മുരിയാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

പൊതുമരാമത്തുവകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ ആനന്ദപുരം-നെല്ലായി റോഡാണ് നവീകരിച്ച് തുറന്നു കൊടുത്തത്. പൊതുമരാമത്തു വകുപ്പിന്റെ എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ റോഡിൻ്റെ നവീകരണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 49.76 കോടി രൂപ വിവിധ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിനിയോഗിച്ച് കഴിഞ്ഞുവെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ പുതുക്കാട് നിയോജകമണ്ഡലം എം.എൽ എ കെ കെ രാമചന്ദ്രൻ വിശിഷ്ടാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ്, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജോജോ, ഇരിങ്ങാലക്കുട നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി പി റാബിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page