കുട്ടൻകുളം നവീകരണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു

ഇരിങ്ങാലക്കുട : കുട്ടൻകുളം നവീകരണ പ്രവർത്തനങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു. പിഡബ്ല്യുഡിയുടെ മേൽനോട്ടത്തിലാണ് പണികൾ പുരോഗമിക്കുന്നത്. മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന പണികൾ ഒക്ടോബർ 26 മുതൽ പുനരാരംഭിക്കുമെന്ന് എംഎൽഎ അഡ്വ തോമസ് ഉണ്ണിയാടൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഏപ്രിലിൽ ഉത്സവത്തിന് മുൻപ് പണികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടൻകുളം നവീകരണ പദ്ധതിയിൽ കൂട്ടംകുളം സ്മാരക നിർമ്മാണം ഉണ്ടാകില്ലെന്ന് പിഡബ്ല്യുഡി വ്യക്തമാക്കിയിട്ടുണ്ട് .

ആദ്യപടിയായി കിഴക്കേ നടയിലെ പ്രധാന റോഡിനോട് ചേർന്നുള്ള ചെങ്കല്ല് കെട്ടിയ മതിലിന് മുകളിൽ ബാക്കിയുള്ള നിർമ്മിതികളുടെ പണികളാണ് പുനരാരംഭിക്കുന്നത്. ഒപ്പം തന്നെ നടപ്പാത നിർമ്മാണവും നടക്കും. കുട്ടൻ കുളത്തിലെ വെള്ളം കൂടുതലായതിനാൽ ചുറ്റുമുള്ള സംരക്ഷണ ഭിത്തികളുടെ പണികൾ ഇതിനുശേഷം ആകും ഉണ്ടാവുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page