നടവരമ്പ് : പ്രശസ്ത കവിയും ഗാനരചയിതാവും ചലചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മുല്ലനേഴിയുടെ പതിമൂന്നാം ചരമവാർഷികം കവികളുടെ സംഘടനയായ കാവ്യ ശിഖയും നടവരമ്പ് ജനകീയ വായനശാലയും സംയുക്തമായി ആചരിച്ചു. നടവരമ്പ് സഹകരണ ബാങ്ക് ഹാളിൽനടന്ന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ എക്സി : അംഗം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു.
ഡോ. സി. രാവുണ്ണി മുഖ്യപ്രഭാഷണം നടത്തി. പി.എൻ. ലക്ഷ്മണൻ അദ്ധ്യക്ഷനായി. അരുൺ ഗാന്ധിഗ്രാം കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. കാട്ടൂർ രാമചന്ദ്രൻ, ടി.ഗീത, ടി. എസ്സ്. സജീവൻ, ഡോ: കെ. രാജേന്ദ്രൻ, വി.എൻ കൃഷ്ണൻകുട്ടി, രേഖ സി. ജി., കെ .എൻ .സുരേഷ് കുമാർ, രാധാകൃഷ്ണൻ വെട്ടത്ത്, ഡി.ലി യോൺ എന്നിവർ സംസാരിച്ചു. ഗാനാലാപനം ,കവിയരങ്ങ്, എന്നീ പരിപാടികളും അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com