ഇരിങ്ങാലക്കുട : ലോകപ്രസിദ്ധമായ മണൽച്ചിത്രകാരനും (Sand Artist) രത്നക്കല്ലുകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്ന (Gemstone Portrait Artist) കലാകാരനുമായ ഡോ. ബാബു എടക്കുന്നി, യശശ്ശരീരനായ പദ്മഭൂഷൺ ഗുരു അമ്മന്നൂർ മാധവചാക്യാരെ അദ്ദേഹത്തിൻ്റെ കുടുംബഭൂമിയിൽ നിന്ന് എടുത്ത മണ്ണ് ഉപയോഗിച്ച് മണൽച്ചിത്രത്തിൽ (Sand Art) വരച്ച ഛായാചിത്രം ഗുരുകുലത്തിനായി തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ സമർപ്പിച്ചു.
പതിനെട്ടാമത് “ഗുരുസ്മരണ” കൂടിയാട്ട മഹോത്സവത്തിൻ്റെ ഏഴാംദിനത്തിൽ മാധവനാട്യഭൂമിയിൽ നടന്ന സമർപ്പണ ചടങ്ങിൽ ഡോക്ടർ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ ആമുഖം പ്രസംഗം നടത്തി. വേണുജി, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ചേർന്ന് ചിത്രം വരച്ച ശിൽപ്പിക്ക് ആദരണം സമർപ്പിച്ചു.
അമ്മന്നൂർ ഗുരുകുലം ട്രഷറർ കലാമണ്ഡലം നാരായണൻ നമ്പ്യാർ ചടങ്ങിന് സ്വാഗതവും, ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം രാജീവ് നന്ദിയും പറഞ്ഞു. ഒരു ദശകം മുൻപ് മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹമാണ് അമ്മന്നൂർ മാധവചാക്യാരുടെ ചിത്രം വരക്കുക എന്നുള്ളതും , ഇപ്പോൾ അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും മറുമൊഴിയിൽ ശില്പി ഡോക്ടർ ബാബു എടക്കുന്നി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



