ഇരിങ്ങാലക്കുട : അഖില ഭാരത നാരായണീയ മഹോത്സവ സമിതി 19-ാമത് നാരായണീയ മഹോത്സവം ‘വൈകുണ്ഡാമൃതം’ എന്ന പേരിൽ 2025 ഒക്ടോബർ 5 മുതൽ 11 വരെ ഗുരുവായൂരിലെ മഞ്ജുളാലയത്തിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ, ചാലക്കുടി മേഖലയുടെ ‘സാന്ദ്രാനന്ദം’ സെപ്റ്റംബർ 21-ാം തിയ്യതി ഞായറാഴ്ച ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുരുക ഉപാസകനും ലയൺ മയൂര റോയൽ കിംഗ്ഡം സ്ഥാപകനുമായ രജിൻ കുമാർ സെപ്റ്റംബർ 21 ഞായറാഴ്ച 11 മണിക്ക് ചടങ്ങ് ഉദ്‌ഘാടനം നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ ഈ മേഖലയിലെ മുഴുവൻ നാരായണീയ ആചാര്യൻമാരെ ആദരിക്കും. ആചാര്യ ശ്രേഷ്ഠ കുലപതി ജയശ്രീ ശിവരാമൻ നാരായണിയ പാരായണത്തിന് നേത്യത്വം വഹിക്കും.
വൈകുണ്ഡാമൃതം നാരായണീയ മഹോത്സവത്തിൽ പാരായണത്തിനായി പങ്കെടുക്കുന്ന ഏവരും കാർഡ് ധരിക്കേണ്ടതാണ്. അതിനായി തയ്യാറാക്കിയിട്ടുള്ള ഫോം പൂരിപ്പിച്ച് ഫോട്ടോ പതിച്ച് രജിസ്ടഷൻ ഫീ 100 രൂപ ബന്ധപ്പെട്ട ചുമതലക്കാരെ ഏൽപ്പിക്കേണ്ടതും, ഐ.ഡി കാർഡ് കോർഡിനേറ്റർ വഴി പാരായനക്കാർക്ക് നൽകേണ്ടതുമാണ്.
ഇരിങ്ങാലക്കുട, ചാലക്കുടി, മാള, കൊടുങ്ങല്ലൂർ മേഖല ഒന്നിച്ചാണ് ഒക്ടോബർ 10 ന് രാവിലെ 8 മണി മുതൽ 10.15 വരെ ഗുരുവയൂരിൽ പാരായണം ചെയ്യുന്നത്. കൂടാതെ
വൈകുണ്ഡാമൃതത്തിന്റെ അവസാന ദിവിനമായ ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനംകൂടിയാണ്, ഈ ദിനത്തിൽ 10 മണി 10 മിനിറ്റ് 10 സെക്കൻ്റ് സമയത്ത് വിശ്വ ആയുരാരോഗ്യ സൗഖ്യ പാർത്ഥന ലോകത്തിലുള്ള നാരായണ ഭക്തർ ഒന്നിച്ച് 100-ാം ദശകം പാരായണം ചെയ്യുന്നു.
വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ സന്തോഷ് ചെറാക്കുളം, ജനറൽ കൺവീനർ ജിത ബിനോയ് കുഞ്ഞിക്കാട്ടിൽ, ട്രഷറർ കാക്കര ജനാർദ്ദനൻ, ജോയിന്റ് കൺവീനർ സുചിത്ര വിനയൻ, ആചാര്യ ജയശ്രീ ശിവരാമൻ, ഇന്ദിര കുരിയക്കാട്ടിൽ എന്നിവർ പങ്കെടുത്തു
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നല്കുന്നതാണ്. സെപ്റ്റംബർ 21ന് ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടക്കുന്ന പ്രോഗ്രാമിൽ രെജിസ്ട്രേഷൻ ചെയ്തിട്ടുള്ള എല്ലാവർക്കും ടാഗ് നൽകുന്നതാണ്. ഈ ടാഗ് ഉള്ളവരെ മാത്രമേ ഗുരുവായൂർ വായിക്കാൻ അനുവദിക്കൂ എന്നും സംഘാടകർ അറിയിച്ചു.
ആചാര്യ ജയശ്രീ ശിവരാമൻ, ആചാര്യ സുധ നാരായണൻ തരണനെല്ലൂർ, ആചാര്യ ഇന്ദിര കുരിയകാട്ടിൽ, ആചാര്യ ചന്ദ്രിക രാജു, ആചാര്യ വിനീത ജയകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഇരിങ്ങാലക്കുട, ചാലക്കുടി, മാള, കൊടുങ്ങല്ലൂർ മേഖലയിലെ രെജിസ്ട്രേഷൻ ചെയ്യേണ്ടതിനു വിളിക്കേണ്ടവർ ദീപ രഞ്ജിത്ത് 7561888900, ഇന്ദിര ജനാർദ്ദനൻ 876678044, ഗീത മേനോൻ 9745167970, രമ്യ ബൈജു 9446956988, ആചാര്യ ജയശ്രീ ശിവരാമൻ 9446869796, ജിത ബിനോയ് 9539995000
ഇവരുടെ കയ്യിൽ ഓരോ മേഖലയിൽ നിന്ന് പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യേണ്ടത് ആണ് സെപ്റ്റംബർ 12-ാം തിയ്യതിക്ക് ഉള്ളിൽ പേര് ആപ്ലിക്കേഷൻ ഫോം കൊടുക്കേണ്ടത് ആണ്.
As part of the Vaikundamrutham Narayaniya Mahotsavam being held in Guruvayur, the recitation of Sandranandam will be held at Santiniketan Public School, Irinjalakuda on September 21st.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

