ഇരിങ്ങാലക്കുട : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇരിങ്ങാലക്കുട മേഖല സമ്മേളനം ആനന്ദപുരം ഗവ. യു.പി. സ്ക്കൂളിൽ വെച്ച് നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്ര നിർവ്വാഹക സമിതിയംഗം വി.ജി. ഗോപിനാഥ് സമ്മേളനോദ്ഘാടനവും സംഘടനരേഖാ അവതരണവും നടത്തി. മേഖലാ പ്രസിഡണ്ട് ദീപ ആന്റണി അദ്ധ്യക്ഷം വഹിച്ച യോഗത്തിന് സംഘാടക സമിതി കൺവീനർ പ്രിയൻ ആലത്ത് സ്വാഗതം ആശംസിച്ചു. മേഖലാ സെക്രട്ടറി ജെയ്മോൻ സണ്ണി മേഖലാ റിപ്പോർട്ടും മേഖലാ ട്രഷറർ റഷീദ് കാറളം കണക്ക് അവതരണവും നടത്തി.
തുടർന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തുകയും ആയത് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഭാവി പ്രവർത്തനങ്ങളും വജ്ര ജൂബിലി സംസ്ഥാന സമ്മേളനവും സംബന്ധിച്ച് ജില്ലാ കമ്മിറ്റിയംഗം വി ഡി മനോജ് പ്രവർത്തനരേഖ അവതരിപ്പിച്ചു.
തുടർന്ന് നടന്ന മേഖലാ ഭാരവാഹി തെരഞ്ഞെടുപ്പിൽ അഡ്വ. പി.പി. മോഹൻദാസിനെ പ്രസിഡണ്ടായും ജെയ്മോൻ സണ്ണിയെ സെക്രട്ടറിയായും ദീപ ആന്റണിയെ ട്രഷററായും കൂടാതെ 15 പേരെ മേഖലാ കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു. സമ്മേളനത്തിന് മേഖലാ ജോയിന്റ് സെക്രട്ടറി എ ടി നിരൂപ് നന്ദിയും പറഞ്ഞു.