93-ാമത് അക്കാദമി അവാർഡിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പാലസ്തീനിയൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” ഗാസ മോൺ അമൂർ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. അറുപത് വയസ്സുള്ള മൽസ്യ തൊഴിലാളിയായ ഇസ്സയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
വസ്ത്ര നിർമ്മാതാവായ സിഹാമിനോടുള്ള പ്രണയം വെളിപ്പെടുത്താൻ ഇസ്സയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മീൻവലയിൽ കുടുങ്ങിയ ഗ്രീക്ക് ദേവനായ അപ്പോളോയുടെ പ്രതിമ ഇസ്സയ്ക്ക് ലഭിക്കുന്നത്. ഭാഗ്യത്തിൻ്റെ സൂചനയായിട്ടാണ് ഇസ്സ പ്രതിമ ലഭിച്ചതിനെ വിലയിരുത്തിയതെങ്കിലും ഭരണകൂടത്തിൻ്റെ അന്വേഷണങ്ങൾ നേരിടേണ്ടി വരുന്നു.
വെനീസ്, ടൊറൻ്റോ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 87 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com