ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സംസ്കൃതവിഭാഗവും കേരള സംസ്കൃത അക്കാദമിയും സംയുക്തമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. സംസ്കൃത കൃതിയായ കുമാര സംഭവം: പഠനവും ആസ്വാദനവും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീശങ്കരാചാര്യ സംസ്ക്യതസർവകലാശാലയിലെ പ്രൊഫ എസ് അജയകുമാർ ക്ലാസ് നയിച്ചു. സംസ്കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായ കാളിദാസൻ്റെ കുമാരസംഭവത്തെ അടിസ്ഥാനപ്പെടുത്തി എട്ട് സർഗ്ഗങ്ങളെവിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
ഡോ . കെ വിശ്വനാഥൻ (പ്രൊഫ കേന്ദ്രീയ സംസ്ക്യത സർവ്വകാലശാല) ,ഡോ. പി സി മുരളീ മാധവൻ (വൈസ് ചെയർമാൻ കേരള സംസ്ക്യത അക്കാദമി) ഫാ. ഡോ.ജോളി ആൻഡ്രൂസ് സി.എം.ഐ. (പ്രിൻസിപ്പൽ ക്രൈസ്റ്റ് കോളേജ്) ,കേരള സംസ്ക്യത അക്കാദമി ചെയർമാൻ പ്രൊഫ മാധവൻ, ക്രൈസ്റ്റ് കോളേജ് മേധാവി ഡോ. വിനീത ഇ എന്നിവർ പ്രസംഗിച്ചു.