ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും സിഗ്നേച്ചർ കാമ്പയിനും ബോധവത്കരണക്ലാസ്സും സംഘടിപ്പിച്ചു. ശിശുദിനത്തോടനുബന്ധിച്ചാണ് പരിപാടികൾ നടന്നത്.
പൊതുജനങ്ങളുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന സന്ദേശമുയർത്തിയാണ് സിഗ്നേച്ചർ കാമ്പയിൽ സംഘടിപ്പിച്ചത്. കനാൽ ബേസ് അങ്കനവാടി പരിസരത്ത് നടന്ന സിഗ്നേച്ചർ കാമ്പയിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ മിനി സണ്ണി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ ശിശുദിനാശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് തൃശ്ശൂർ ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും മുകുന്ദപുരം ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും സഹകരണത്തോടെ കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അഡ്വ. ലീന ജോസഫ് സംസാരിച്ചു. ലീഗൽ സർവ്വീസ് വളണ്ടിയർ ബിന്ദു കെകെ, സ്കൂൾ കൗൺസിലർ ചിത്തിര സിവി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ എസ് ഇന്ദുലേഖ, എൻഎസ് വളണ്ടിയർ ലീഡർമാരായ അലീന ഇ എസ്, മിത്ര സുനിൽ, അനുശ്രീ അപ്പാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com