ദൃശ്യ വിരുന്നേകി ലിറ്റിൽഫ്ലവർ കോൺവെന്റ് എൽ.പി സ്കൂളിൽ ശിശുദിനാഘോഷം

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ പി സ്കൂളിൽ കണ്ണുകൾക്ക് ദൃശ്യവിരുന്നേകി “ഫൺ ഫിയസ്റ്റ ” ശിശുദിനം ആഘോഷിച്ചു. “ഫെതർ ടച്ച് ” എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡും അതിലെ തന്നെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡും കരസ്ഥമാക്കിയ പ്രൊഫഷണൽ ഡാൻസർ, ആക്ടർ, യൂട്യൂബർ എന്നീ നിലകളിൽ പ്രശസ്തനായ മിസ്റ്റർ ഐബെൽ ജോൺ ജോബി ആണ് ഫൺ ഫിയസ്റ്റ ഉദ്ഘാടനം നിർവഹിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ ഒരു നൃത്തവിരുന്നും ഉണ്ടായിരുന്നു.

പി.ടി.എ പ്രസിഡണ്ട് തോംസൺ ചിരിയങ്കണ്ടത് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ സി.എം.സി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസിലെ ഋതുൽ ജിമ്മി ചാച്ചാജിയായി വേദിയിൽ സന്നിഹിതനായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനറ്റ് സിഎംസി സ്വാഗതവും ആലീസ് ഐ കെ നന്ദിയും അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ശിശുദിനത്തിന്റെ മാറ്റുകൂട്ടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page