അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ മെയ് 5 മുതൽ 12 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി. ക്ഷേത്രം ശ്രീരുദ്രം ഹാളിൽ നടന്ന ചടങ്ങിൽ യജ്ഞാചാര്യന്മാരായ സ്വാമി നിഗമാനന്ദ തീർത്ഥപാദർ, ബ്രഹ്മശ്രി പെരുമ്പള്ളി ഗണേശൻ നമ്പൂതിരി, മായാ മേനോൻ എന്നിവർ സംയുക്തമായി ദീപം തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
രാജു വാര്യരുടെ അഷ്ടപദി ചടങ്ങിന്ന് മാറ്റു കൂട്ടി. ക്ഷേത്രം പ്രസിഡണ്ട് ഡോ. മുരളി ഹരിതം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി കെ.കെ. കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. രാവിലെ 6 മുതൽ വൈകീട്ടു 6 മണി വരെയാണ് സപ്താഹം നടക്കുക.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഒന്നാം ദിവസം 2024 മെയ് 6 തിങ്കൾ
സൂത ശൗനക സംവാദം, വ്യാസ നാരദ സംവാദം കുന്തീ സ്തുതി , പാണ്ഡവ സ്വർഗ്ഗാരോഹണം, പ്രപഞ്ചോൽപത്തി, വരഹാവതാരം. ഇന്നത്തെ പ്രധാന വഴിപാടുകൾ ഐകമത്യസൂക്തം, ഭാഗ്യസൂക്തം, ഒറ്റയപ്പം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com