ഇരിങ്ങാലക്കുട : ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിലൂടെ തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ.ആർ ബിന്ദു അറിയിച്ചു.
ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽ നിന്നായി 0.7190 ഹെക്ടർ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ തൊഴിൽ നഷ്ട്ടപ്പെടുന്ന തൊഴിലാളികൾക്കും സ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന തൊഴിൽ ഉടമകൾക്കും 2015 ലെ പൊന്നുംവില ചട്ടം 21 പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.
ജില്ലാകളക്ടർ സമർപ്പിച്ച പാക്കേജ് ലാന്റ് റവന്യൂ കമ്മിഷണർ അംഗീകരിച്ചതോടെയാണ് പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള ആർ ആർ പാക്കേജ് അനുവദിച്ച് ഉത്തരവായത്. കളക്ടറേറ്റ്, ആർ ഡി ഒ ഓഫീസ്, താലൂക്ക് ഓഫീസ്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ പാക്കേജിൽ ഉൾപ്പെട്ടവരുടെ പേര് വിവരങ്ങളും അനുവദിച്ച തുകയും പ്രസിദ്ധപ്പെടുത്തുന്നതാണ്- മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com