ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന ഡിവൈഡർ നിർമാണം അശാസ്ത്രിയമാണെന്ന് ആരോപിച്ച് വ്യാപാരികൾ പ്രതിഷേധിച്ചു. ഠാണാ പ്രദേശത്തെ വെട്ടി മുറിച്ച് വ്യാപാരികളുടെയും നാട്ടുകാരുടെയും സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് നടത്തുന്ന ഡിവൈഡർ നിർമാണം നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കളക്ടർക്ക് നിവേദനം നൽകി.
ബുധനാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനവും ധർണയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷൈജോ ജോസ്, സീനിയർ വൈസ് പ്രസിഡന്റ് ടിവി ആന്റോ മുഖ്യപ്രഭാഷണം നിർവഹിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ ബിജു അക്കരക്കാരൻ സെക്രട്ടറി ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
