ഫെഡറൽ ബാങ്കിന്റെ സി എസ് ആർ ഫണ്ട് വഴി കാറളം ഗ്രാമപഞ്ചായത്തിന് വാഹനം

കാറളം : ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട നട ബ്രാഞ്ചിന്റെ CSR ഫണ്ട് മുഖേന കാറളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി കെ. കെ. നിർവഹിച്ചു.

ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ ഹെഡുമായ ശശിധരൻ സി. എം. വാഹനത്തിന്റെ താക്കോൽ കൈമാറ്റം നിർവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട റീജണൽ ഹെഡുമായ വിനയചന്ദ്രൻ സി. എസ്., ഇരിങ്ങാലക്കുട നട ബ്രാഞ്ച് ഹെഡ് ജൂഡി ജോണി സി. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധീർ ദാസ് എം. സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വിഷ്ണു എം. എസ്. നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page