ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ലക്ഷമാക്കി പ്രവർത്തിച്ചു വരുന്ന തൃശ്ശൂർ ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൽപാദന സേവന കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രദർശനവും വിൽപനയുമാണിത്. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുകയും, അവർക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരവും നൽകും.
70 പ്രദർശന വിൽപന സ്റ്റാളുകൾ, 19 തത്സമയ മത്സരങ്ങൾ, 5 വിദഗ്ധ സെഷനുകൾ എന്നിവയാണ് മേളയുടെ പ്രധാന ഹൈലൈറ്റുകൾ
മേളയുടെ ഭാഗമായി 19 ഇനങ്ങളിൽ തത്സമയ മത്സരങ്ങൾ (On-the-Spot Competition) (៣. សូ മേഖലയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ എല്ലാ കോഴ്സ് വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാം. നിർദ്ദേശങ്ങൾക്കനുസരിച്ച് മത്സര വേദിയിൽ വച്ചുതന്നെ പുതിയ ആശയങ്ങൾ സൃഷ്ടിച്ച് പൂർത്തിയാക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും കഴിവുകളും തെളിയിക്കാനുള്ള മികച്ച അവസരമാണിത്.
വാല്യു ആഡഡ് മിൽക്ക് പ്രോഡക്റ്റ്സ്, തെറാപ്യൂട്ടിക് ഡയറ്റ്, അക്വേറിയം സജ്ജീകരിക്കൽ, ഫ്ളവർ അറേഞ്ച്മെന്റ്, വെജിറ്റബിൾ കാർവിംഗ്, മിനിയേച്ചർ ഗാർഡൻ, ടെറേറിയം, റോബോ ജീനിയസ് ചലഞ്ച്, കേക്ക് ഡെക്കറേറ്റിംഗ്, സ്പോട്ട് ഫോട്ടോഗ്രാഫി, ഹോം പ്ലാൻ, ഗ്രാഫിക് ഡിസൈനിംഗ്, പ്ലംബിംഗ് ഡിസൈൻ, എൽ.ഇ.ഡി. ബൾബ് നിർമ്മാണം, നെറ്റ് വർക്കിംഗ് & ഇന്റർനെറ്റ് ഷെയറിംഗ്, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഡ്രസ്സ് ഡിസൈനിംഗ്, ഹെയർ സ്റൈ്റലിംഗ്, മെഹന്തി ഡിസൈനിംഗ് എന്നിവയാണ് മത്സര ഇനങ്ങൾ.
മേളയുടെ ഭാഗമായി വിദ്യാർത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്ന പ്രദർശന മത്സരങ്ങളും നടക്കും. നൂതനമായ ആശയങ്ങളും പ്രശ്നപരിഹാര കഴിവുകളും പ്രദർശിപ്പിക്കുന്ന ഇന്നോവിഷൻ (InnoVision), കരകൗശല നൈപുണ്യവും സാങ്കേതിക വൈദഗ്ധ്യവും സംരംഭകത്വവും പ്രദർശിപ്പിക്കുന്ന സ്കിൽ ക്രാഫ്റ്റ് (skill Craft), സേവനാധിഷ്ഠിത ഉൽപ്പന്നങ്ങളും ബിസിനസ് നൈപുണ്യവും വിലയിരുത്തുന്ന സ്കിൽ സെർവ് (skill serve) എന്നീ 3 വിഭാഗങ്ങളിലാണ് പ്രദർശന മത്സരങ്ങൾ.
സി.ജി.സി.സി കരിയർ ഫെയർ (Ignite 360) വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിലും കരിയർ തിരഞ്ഞെടുപ്പിലും മാർഗ്ഗനിർദ്ദേശം നൽകുകയാണ് ഈ ഫെയറിന്റെ ലക്ഷ്യം. ഭാവിയിലേക്കൊരു വാതിൽ, കരിയർ കോഴ്സുകൾ, ലൈഫ് സ്കിൽസ്, മത്സരിച്ചുകൊണ്ട് വിജയത്തിലേക്ക് എന്നീ വിഷയങ്ങളിലെ സെമിനാറുകൾ. ഉപരിപഠന സാധ്യതകൾ വിശദീകരിക്കുന്ന സ്റ്റാളുകൾ, വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള RIASEC ടെസ്റ്റ് (കരിയർ ഇൻ്ററസ്റ്റ് ടെസ്റ്റ്) എന്നിവയും നടക്കും.
മേളയുടെ കലാസായാഹ്നമായ ‘ഹാർട്ട്ബീറ്റ്’ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
പരമ്പരാഗത വാദ്യമേളമായ പഞ്ചവാദ്യം, സുംബ ഡാൻസ്, ഫാഷൻ ഷോ, ലൈവ് മ്യൂസിക് എന്നിവയ്ക്ക് പുറമേ നിരവധി സോളോ (single) നൃത്ത പരിപാടികളും, വിവിധ ഗ്രൂപ്പ് ഡാൻസ് (Group dance) പരിപാടികളും ഉൾപ്പെടെ ഫുൾ ടൈം വിനോദ പരിപാടികളും ഇതിൽ ഉൾപ്പെടുന്നു.
