അധ്യാപകർക്കായി ദ്വിദിന ശില്പശാല നടത്തി

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന അധ്യാപക ശില്പശാല നടത്തി. ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സനും മണപ്പുറം ഫൗണ്ടേഷൻ കോ ഫൗണ്ടറുമായ സുഷമ നന്ദകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു.

കൗമാരപ്രായക്കാരായ കുട്ടികളുടെ പ്രശ്നങ്ങളെ കണ്ടെത്തി പെട്ടെന്നുള്ള പ്രശ്നപരിഹാരത്തിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കാൻ അധ്യാപകരെ സജ്ജരാക്കുവാൻ വേണ്ടിയുള്ള പരിശീലനമായിരുന്നു പരിശീലന വിഷയം . പ്രൊഫസർ വർഗീസ് വൈദ്യൻ, സുൽത്താൻ ബത്തേരി ചീഫ് ഫാൽക്കറ്റിയും നന്ദകുമാർ. ആർ. എസ്. തിരുവനന്തപുരം കോഫാക്കൽട്ടിയുമായിരുന്നു.



ലയൺ ഡിസ്ട്രിക്റ്റ് 318D ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജെയിംസ് വളപ്പില മുഖ്യാഥിതി ആയിരുന്നു. രണ്ടുദിവസം നീണ്ടുനിന്ന അധ്യാപക പരിശീലന ക്ലാസിന്റെ സമാപന ചടങ്ങിൽ ലയൺസ് ക്വസ്റ്റ്-ഡിസ്റ്റ്ട്രിക്റ്റ് 318 ഡി. ജില്ലാ കോഡിനേറ്റർ എ എ ആൻ്റണി അധ്യക്ഷത വഹിച്ചു.



ലയൺസ് ഡിസ്ട്രിക്റ്റ് 318D പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണ്ണർ വി എ തോമാച്ചൻ സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണറും മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ യുമായ ജോർജ് ഡി ദാസ് മുഖ്യ പ്രഭാഷണം നടത്തി.



തുടർന്ന് അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.റീജിയൻ ചെയർപേഴ്സൺ, റീജിയൻ III കെ എസ് പ്രദീപ്, മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്ണ എൻ.ജി. എന്നിവർ ആശംസകൾ അർപ്പിച്ചു.സോൺ ചെയർപേഴ്‌സൺ, സോൺ 1 അഡ്വ. ജോൺ നിധിൻ തോമസ് സ്വാഗതവും
ഇരിങ്ങാലക്കുടലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ലയൺ ബിജു ജോസ് കൂനൻ നന്ദിക്കും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page