ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നാൽപ്പത്തി മൂന്നാമത് വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന വൈസ്പ്രസിഡന്റ്റും തൃശൂർ ജില്ലാ പ്രസിഡന്റ്റുമായ ശ്രീ കെ. വി. അബ്ദുൽ ഹമീദ് യോഗം ഉൽഘാടനം ചെയ്യുകയും ഭദ്രം കുടുംബസുരക്ഷാ പദ്ധതിയുടെ മരണാനന്തര സഹായമായ പത്തു് ലക്ഷം രൂപയുടെ ചെക്ക് ബന്ധുക്കൾക്ക് നൽകുകയും ചെയ്തു.
പ്രസിഡന്റ് ഷാജു പാറേക്കാടന്റെ ചടങ്ങിൽ അധ്യക്ഷ വഹിച്ചു. പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ സ്വാഗതം ആശംസിക്കുകയും വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
എസ്.എസ്.എൽ.സി പ്ലസ് ടു അവാർഡുകൾ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ വിതരണം ചെയ്തു.
ട്രഷറർ വി. കെ. അനിൽ കുമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. വനിതാ വിംഗ് നിയോജകമണ്ഡലം ചെയർപേഴ്സൺ സുനിത ഹരിദാസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ടി വി. ആന്റോ, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വൈസ് പ്രസിഡന്റ്മാരായ മണി മേനോൻ, പി. വി. നോബിൾ, ജോയിന്റ് സെക്രട്ടറിമാരായ ഡീൻ ഷാഹിദ്, ഷൈജോ ജോസ്, ബൈജു കെ.ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com