ആയിരം രൂപയുടെ നെയ്യ് വിളക്ക് വഴിപാട് എടുത്താൽ രണ്ട് പേർക്ക് വേഗത്തിൽ ദർശനം നടത്തുന്നതിനുള്ള സൗകര്യം ഇത്തവണയും നാലമ്പല തീർത്ഥാടകർക്കായി കൂടൽമാണിക്യത്തിൽ ദേവസ്വം ഒരുക്കുന്നു

ഇരിങ്ങാലക്കുട : ജൂലൈ 17 മുതൽ ആരംഭിക്കുന്ന നാലമ്പല ദർശന ഒരുക്കങ്ങൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂർത്തിയായി വരുന്നു . ആയിരം രൂപയുടെ നെയ്യ് വിളക്ക് വഴിപാട് എടുത്താൽ രണ്ടുപേർക്ക് വേഗത്തിൽ ദർശനം നടത്തുന്നതിനുള്ള സൗകര്യം മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഒരുക്കിയിട്ടുണ്ട് എന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി പറഞ്ഞു. 1500 രൂപയുടെ നാണയപ്പറ വഴിപാട് എടുക്കുകയാണെങ്കിലും ഒരാൾക്ക് പെട്ടെന്ന് ദർശനം നടത്തുവാനുള്ള സൗകര്യം ഉണ്ട്.

നാലമ്പല കാലയളവിൽ ഇരിങ്ങാലക്കുടയിലെ പ്രാദേശിക ഭക്തർക്ക് പതിവുള്ള ക്ഷേത്രദർശനം ക്യൂവിൽ നിൽക്കാതെ വടക്കുഭാഗത്തുള്ള കവാടത്തിലൂടെ കടക്കുവാൻ ഉള്ള സൗകര്യം ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും രാവിലെ 10 മണിക്ക് ശേഷം തെക്ക് ഊട്ടുപുരയിൽ പ്രസാദകഞ്ഞി വിതരണവും ഉണ്ടായിരിക്കും .

ആനപ്പടി വാതിൽ വീതി കൂട്ടിയതിന്റെ ഭാഗമായി ഇത്തവണ ഈ ഭാഗത്ത് തിരക്ക് കുറയ്ക്കാൻ സാധിക്കും. നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത് . ദേവസ്വം കൊട്ടിലക്കൽ പറമ്പ്, മണിമാളിക, എന്നിവയ്ക്ക് പുറമേ പടിഞ്ഞാറെ ഭാഗത്തുനിന്ന് എത്തുന്ന ഭക്തജനങ്ങൾക്ക് കെഎസ്ആർടിസിയുടെ പാർക്കിംഗ് ഏരിയയും ഉപയോഗിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .

അയ്യായിരത്തിലേറെ പേർക്ക് മഴ നനയാതെ വരി നിൽക്കാൻ ക്ഷേത്രാങ്കണത്തിൽ ആധുനിക ജർമൻ പന്തൽ നിർമ്മാണം പൂർത്തീകരിച്ചു. പന്തലിൽ ഇരിക്കുവാനുള്ള ബാരിക്കേഡ് ബെഞ്ചുകളും കഴിഞ്ഞവർഷത്തെ പോലെ ഒരുക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്തും കിഴക്കേ നടയിൽ പൂർണമായും മഴ നനയാതെ നിൽക്കുവാനുള്ള പന്തലും പൂർത്തിയായി. ഇതു കൂടാതെ പടിഞ്ഞാറെ നടയിലും, തീർത്ഥക്കര പ്രതിക്ഷണ വഴിയിലും പന്തൽ ഉണ്ട്. ഒരുക്കങ്ങളെ പറ്റി കൂടുതൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി വിശദീകരിക്കുന്ന വീഡിയോ താഴെ കാണാം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page