നാലാമത് കേരള ജൂനിയർ ബാഡ്മിന്റൺ ലീഗ് ശനിയാഴ്ച മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഷട്ടിൽ അക്കാദമിയിൽ

ഇരിങ്ങാലക്കുട : ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കുമ്പോൾ കളിക്കളത്തിൽ കുഴഞ്ഞുവീണു മരിച്ച കലാഭവൻ കബീറിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയുള്ള നാലാമത് കേരള ജൂനിയർ ബാഡ്മിന്റൺ ലീഗ് ജൂലായ് 26 ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഷട്ടിൽ അക്കാദമിയിൽ വച്ച് നടക്കും.

കേരളത്തിലെ യുവ ബാഡ്മിന്റൺ പ്രതിഭകളെ വാർത്തെടുക്കുന്ന മത്സരാമായി കേരള ജൂനിയർ ബാഡ്മിന്റൺ ലീഗ് മാറിയിട്ടുണ്ട്. ബാഡ്മിന്റൺ അക്കാദമികളും ഫ്രാഞ്ചൈസികളും തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകി സംഘടിപ്പിക്കുന്ന ഈ ലീഗ് യുവ താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മികച്ച ഒരു വേദിയൊരുക്കും.

ആറ് കളിക്കാർ (മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും) വീതമുള്ള നാല് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്.

* അവെനീർ ഏവിയേഷൻ, എറണാകുളം
* കൊച്ചിൻ സ്മാഷേഴ്സ്, എറണാകുളം
* ഡേവിസ് ബാഡ്മിന്റൺ അക്കാദമി, തൃശൂർ
* ടീം മണ്ണന്തറ, കൊടുങ്ങല്ലൂർ
എന്നീ ഫ്രാഞ്ചൈസുകളാണ് ലേലത്തിലൂടെ തങ്ങളുടെ കളിക്കാരെ തിരഞ്ഞെടുത്തത്. ലീഗ് ഘട്ടത്തിൽ ഓരോ ടീമിനും മൂന്ന് മത്സരങ്ങൾ വീതമുണ്ടാകും.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. മത്സര ക്രമം താഴെ പറയുന്നവയാണ്:

* ബോയ്സ് സിംഗിൾസ് (ലീഗ് മത്സരങ്ങളിൽ ഒരു കളിക്കാരന് ഒരു മത്സരം മാത്രം)
* ഗേൾസ് സിംഗിൾസ് (ലീഗ് മത്സരങ്ങളിൽ ഒരു കളിക്കാരന് ഒരു മത്സരം മാത്രം)
* ബോയ്സ് ഡബിൾസ് (ഒരേ ജോഡിക്ക് ലീഗ് മത്സരങ്ങളിൽ വീണ്ടും കളിക്കാൻ കഴിയില്ല)
* ഗേൾസ് ഡബിൾസ് (ഒരേ ജോഡിക്ക് ലീഗ് മത്സരങ്ങളിൽ വീണ്ടും കളിക്കാൻ കഴിയില്ല)
* മിക്സഡ് ഡബിൾസ് (ഒരേ ജോഡിക്ക് ലീഗ് മത്സരങ്ങളിൽ വീണ്ടും കളിക്കാൻ കഴിയില്ല)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page