ഇരിങ്ങാലക്കുട : ഫാഷൻ രംഗത്തിന് മിഴിവും അഴകും നൽകിക്കൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗം ഇക്കോ 2k24 സംഘടിപ്പിച്ചു. 2021- 2024 ബാച്ചിലെ വിദ്യാർത്ഥിനികൾ അവരുടെ ബിരുദപഠനത്തിൻ്റെ ഭാഗമായി 11 വ്യത്യസ്ത പ്രമേയങ്ങളിൽ 55 വസ്ത്രങ്ങൾകൊണ്ട് വേദിയെ വർണ്ണാഭമാക്കി.
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറും സംസ്ഥാന അവാർഡ് ജേതാവുമായ മെൽവി ജെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥിനികളുടെ കഴിവ് മാറ്റുരയ്ക്കപ്പെട്ട വേദിയിൽ ബെസ്റ്റ് ഡിസൈനറായി മീനാക്ഷി മധു, ബെസ്റ്റ് തീമായി സാന്ദ്ര പിയുടെ ഇറിഡിസെൻസ് ക്ലൌഡ് , ബെസ്റ്റ് ഗാർമൻറ് കൺസ്ട്രക്ഷൻ ആയിഷ മെഹനാസ്, ബെസ്റ്റ് മോഡലായി നിരഞ്ജന എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com