ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാളും പ്രധാന കവാടത്തിൽ തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠയും, വെഞ്ചിരിപ്പുകർമ്മവും സംയുക്തമായി ഞായറാഴ്ച്ച സാഘോഷം കൊണ്ടാടി.
ഇരിങ്ങാലക്കുട രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ കുത്തീഡ്രലിൻ്റെ പ്രധാന കവാടത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ ഗീവർഗ്ഗീസിൻ്റേയും രൂപങ്ങൾ പ്രതിഷ്‌ഠിച്ച് വെഞ്ചിരിച്ചു.
രൂപത വികാരിജനറാൾമാരായ മോൺ ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, മോൺ ജോളി വടക്കൻ എന്നിവർ സന്നിഹിതരായിരുന്നു. വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാൾ കുർബാനക്ക് മോൺ. ജോളി വടക്കൻ മുഖ്യകാർമ്മിത്വം വഹിച്ചു.
തുടർന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിന് കത്തീഡ്രൽ വികാരി ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരൻമാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം. എം. ഷാജൻ, കേന്ദ്രസമിതി പ്രസിഡൻ്റ് ജോബി അക്കരക്കാരൻ, ജോമി ചേറ്റുപുഴക്കാരൻ, തിരുനാൾ പ്രസുദേന്തി ബിജോയ പൗലോസ് ചക്കാലമറ്റത്ത് എന്നിവർ നേതൃത്വം നൽകി. പള്ളികമ്മറ്റി അംഗങ്ങൾ, യൂണിറ്റു ഭാരവാഹികൾ ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
തിരുനാളിനോടനുബന്ധിച്ച് കുരിശ സമർപ്പണ നേർച്ചയും വർണ്ണമഴയും സ്നേഹവിരുന്നും നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

