ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സിയുടെ നേതൃത്വത്തിൽ ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന പേരിൽ കുട്ടികൾക്കായി എഴുത്തുകൂട്ടം വായനക്കൂട്ടം സംഘടിപ്പിച്ചു. ഏകദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.
ബി.പി.സി കെ.ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. കവിയും എഴുത്തുകാരനുമായ സുധീഷ് ചന്ദ്രൻ മുഖ്യാതിഥിയായി. എ.ഇ.ഓ ഡോ. എം.സി നിഷ അദ്ധ്യക്ഷയായി. കുട്ടികളിൽ വായനശീലവും എഴുതാനുള്ള പ്രേരണയും നൽകലാണ് പരിപാടിയുടെ ലക്ഷ്യം. വിദ്യ കെ.എസ് സന്ന എ.എ എന്നിവരാണ് കഥ, കവിത, എഴുത്ത് ഉൾപ്പടെയുള്ള പരിശീലനം നൽകിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive