ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ ഫാ. ജോർജ് ഹെസ്സ് മെമ്മോറിയൽ റീജിയണൽ (സംസ്ഥാനതല) ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിന്റെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ SDB അധ്യക്ഷത വഹിച്ച ചടങ്ങിൽ ASISC കേരള റീജിയണൽ സെക്രട്ടറി ഫാ. ഷിനോ കളപ്പുരക്കൽ സ്വാഗതവും, ടീച്ചർ കോർഡിനേറ്റർ ലിജി ആനന്ദ് നന്ദിയും രേഖപ്പെടുത്തി.
ഇ – സോൺ പ്രിൻസിപ്പൽ കോർഡിനേറ്റർ, ഫാ. വിപിൻ എളംബശ്ശേരി SDB, വൈസ് റെക്ടർ ഫാ. ഷിബു ഡേവിസ്, പി. ടി. എ പ്രസിഡന്റ് ശാരിക ശിവപ്രസാദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികളിൽ വിജ്ഞാനം, നിരീക്ഷണശേഷി, ചിന്താശേഷി, മത്സരബോധം എന്നിവ വളർത്തുന്നതിനും വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയായി ക്വിസ് മത്സരം മാറി.
വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു. അറിവും വേഗത്തിലുള്ള ചിന്താശേഷിയും ഒരുപോലെ പരീക്ഷിക്കപ്പെട്ട മത്സരം വിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദവും ആവേശകരവുമായ അനുഭവമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


