ചലച്ചിത്രം : 2025 ലെ കാൻ ചലച്ചിത്രമേളയിൽ അംഗീകാരം നേടിയ ഇറാഖി ചിത്രം ” ദി പ്രസിഡൻ്റ്സ് കേക്ക് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 26 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. 1990 കളിലെ ഇറാഖിൽ പ്രസിഡണ്ട് സദാം ഹുസൈൻ്റെ ജന്മദിനത്തോടനുബന്ധിച്ച് കേക്ക് നിർമ്മിക്കാൻ ഒൻപത് വയസ്സുള്ള ലാമിയ നിർബന്ധിതയാകുന്നതാണ് പ്രമേയം.
കേക്ക് നിർമ്മിച്ചില്ലെങ്കിൽ ശിക്ഷ എന്ന ഭീഷണിയും സ്കൂൾ അധികൃതരിൽ നിന്നും ലാമിയ നേരിടുന്നുണ്ട്. കടുത്ത ദാരിദ്ര്യത്തിൽ മുത്തശ്ശിയോടൊപ്പം കഴിയുന്ന ലാമിയ കേക്ക് നിർമ്മിക്കാനുള്ള ചേരുവകൾ സംഘടിപ്പിക്കാനും കേക്ക് നിർമ്മിക്കാനും കൂട്ടുകാരൻ സഈദിനോടൊപ്പം നടത്തുന്ന ശ്രമങ്ങളാണ് 102 മിനിറ്റുള്ള ചിത്രം പറയുന്നത്.
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം സ്റ്റോക്ഹോം ഉൾപ്പെടെയുള്ള അന്തർദേശീയ ചലച്ചിത്രമേളകളിലും അംഗീകാരങ്ങൾ നേടിയിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





