സർദാർ @150 ദേശീയ ഏകതാ പദയാത്ര : കേരളത്തിൽ നിന്ന്  സർദാർ യങ് ലീഡറായി ക്രൈസ്റ്റിൻ്റെ ഹരിനന്ദൻ പി എ

ഇരിങ്ങാലക്കുട : കേന്ദ്ര യുവജനകാര്യ–കായികകാര്യ മന്ത്രാലയത്തിന് കീഴിലുള്ള “മേര യുവ ഭാരത്” (MY Bharat) രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സർദാർ@150 ദേശീയ പദയാത്രയ്ക്കായി കേരളത്തെ പ്രതിനിധീകരിക്കുന്ന ഏക സർദാർ യങ് ലീഡറായി ക്രൈസ്റ്റ് കോളജിലെ എൻ.എസ്.എസ് പ്രവർത്തകനും ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയുമായ ഹരിനന്ദൻ പി. എ. തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര യുവജനകാര്യ–കായിക മന്ത്രാലയവും മേര യുവ ഭാരത് (MY Bharat) ചേർന്ന് നടത്തിയ ദേശീയ സെലക്ഷൻ പ്രക്രിയയിലൂടെയാണ് ഹരിനന്ദൻ തിരഞ്ഞെടുക്കപ്പെട്ടത്.

സർദാർ വല്ലഭഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായ രണ്ടു മാസത്തെ ദേശീയ പ്രവർത്തന പരമ്പരയുടെ ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ ഏകതയും അഖണ്ഡതയും ഉറപ്പാക്കുന്നതിൽ സർദാർ പട്ടേൽ വഹിച്ച നിർണായക പങ്ക് യുവതലമുറയ്ക്ക് പരിചയപ്പെടുത്തുകയും, ‘ഏക ഭാരതം – ശ്രേഷ്ഠ ഭാരതം’ എന്ന സന്ദേശം സമൂഹത്തിന്റെ താഴെതട്ടിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ദേശീയ ക്യാമ്പയിന്റെ ലക്ഷ്യം.


2025 നവംബർ 26-ന് ഭരണഘടനാ ദിനത്തിൽ സർദാറിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ കരംസദ് നിന്നും കേവാദിയിലെ ഏകതാ പ്രതിമ (Statue of Unity) വരെ 152 കിലോമീറ്റർ ദൂരം ദേശീയ പദയാത്ര നടക്കും.  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, മറ്റ് കേന്ദ്രമന്ത്രിമാർ, ഗുജറാത്ത് മുഖ്യമന്ത്രി, വിവിധ സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, യുവജന സംഘടനകളുടെ ദേശീയ നേതൃത്വം എന്നിവരും വിവിധ ദിവസങ്ങളിൽ പങ്കുചേരും. പദയാത്രയെ ദേശീയ പ്രസ്ഥാനമായി മാറ്റാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ ഇത് സംഘടിപ്പിക്കുന്നു.

പദയാത്രയിൽ ദിനംപ്രതി ഗ്രാമസഭകൾ, സാംസ്കാരിക അവതരണങ്ങൾ, യൂണിറ്റി-തീംഡ് കലാപരിപാടികൾ, പരമ്പരാഗത കായികങ്ങൾ എന്നിവ സംഘടിപ്പിക്കും. കൂടാതെ, സർദാർ പട്ടേലിന്റെ ജീവിതത്തിൽ നിന്നുള്ള പ്രചോദനാത്മക സംഭവങ്ങൾ അവതരിപ്പിക്കുന്ന ‘Sardar Gatha’ എന്ന പ്രത്യേക സെഷനും പദയാത്രയുടെ ഭാഗമായി നടക്കും.

കേരളത്തിൽ നിന്ന്  സർദാർ യങ് ലീഡർ ആയി രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്നും സർദാർ പട്ടേലിന്റെ ഐക്യചിന്ത സംസ്ഥാനങ്ങൾക്കകത്തു പ്രചരിപ്പിക്കുന്ന ഈ ദേശീയ യജ്ഞ ത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും ഹരിനന്ദൻ പ്രതികരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page