സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തെ ഒറ്റികൊടുക്കുന്നു: തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : അഴിമതി കേസുകളിൽ നിന്നും സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒറ്റികൊടുക്കുകയാണെന്നു മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. ജനദ്രോഹ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം മുദ്രാവാക്യവുമായി യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്‌ന ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൺവീനർ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ളോക് പ്രസിഡന്റ്മാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, നഗരസഭാധ്യക്ഷൻ ബൈജു കുറ്റിക്കാടൻ, ടി.വി ചാർളി, സാം തോമസ്, പി.ബി.മനോജ്‌കുമാർ, റോക്കി ആളൂക്കാരൻ, മിനി മോഹൻദാസ്, ദാമോദരൻഎന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page