റവന്യൂ ജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ – നഗരസഭാ ടൗണ്‍ ഹാള്‍ പ്രധാനവേദി

ഇരിങ്ങാലക്കുട : മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ നടക്കും. 22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനറും വിദ്യാഭ്യാസ ഉപഡയക്ടറുമായ പി. എം. ബാലകൃഷ്ണന്‍ അറിയിച്ചു.

ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാള്‍ ആണ് പ്രധാനവേദി. കൂടാതെ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ് ഗേള്‍സ് സ്കൂള്‍, സെന്‍റ്മേരീസ് സ്കൂള്‍, ഡോണ്‍ ബോസ്കോ സ്കൂള്‍ തുടങ്ങിയവയാണ് മറ്റു വേദികള്‍.

സംസ്കൃതോത്സവം നാഷണല്‍ സ്കൂളിലും അറബിക് കലോത്സവം ഗവ. എല്‍.പി. സ്കൂളിലുമാണ് നടക്കുക. സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ഓഫീസുകള്‍ എന്നിവ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഭക്ഷണം ഗായത്രി ഹാളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

നവംബര്‍ 19 ബുധനാഴ്ച മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 9.30 ന് സിനിമതാരം ജയരാജ് വാര്യര്‍ കലാമേള ഉദ്ഘാടനം ചെയ്യും. സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍ ഐ.എ.എസ്., സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ അശോകന്‍ ചരുവില്‍ എന്നിവര്‍ മുഖ്യ അതിഥികളാകും. 21 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല, വൈസ് ചെയര്‍മാന്‍ എ. സി. സുരേഷ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ഷിജി ശങ്കര്‍ (പോഗ്രാം) സി. പി. ജോബി (മീഡിയ) പി. ടി. സെമിറ്റോ (പബ്ലിസിറ്റി) സി. വി. സ്വപ്ന (റിസ്പഷന്‍) എന്നിവര്‍ പങ്കെടുത്തു.

നവംബര്‍ 17 തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെൻറ് മേരീസ് സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന സ്വര്‍ണ്ണ കപ്പ് വഹിച്ചുള്ള ഘോഷയാത്ര അഞ്ചു മണിക്ക് പ്രധാന വേദിയായ ടൗണ്‍ ഹാളില്‍ സമാപിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page