ഇരിങ്ങാലക്കുട : ഒന്നര മണിക്കൂർ സ്പെഷൽ ഡ്രൈവിൽ തൃശ്ശൂർ റൂറൽ ജില്ലാ പരിധിയിൽ 79 സ്റ്റാന്റുകളിലെ 364 ഓട്ടോറിക്ഷകൾ പരിശോധിച്ചു, 14 നിയമ ലംഘനങ്ങൾ കണ്ടെത്തി, മദ്യലഹരിയിലായിരുന്ന 5 ഓട്ടോഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. 5 കേസുകൾ രജിസ്റ്റർ ചെയ്തു.
നിരത്തുകളിലെ ഓട്ടോറിക്ഷയുടെ നിയമ ലംഘനങ്ങൾക്കെതിരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് ആണ് പരിശോധനകൾ നടത്തിയത്.
മദ്യലഹരിയിലായിരുന്ന 5 ഓട്ടോഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് ഓട്ടോറിക്ഷകൾ പിടിച്ചെടുത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. മറ്റ് നിയം ലംഘനങ്ങൾക്ക് 9 ഓട്ടോഡ്രൈവർമാരിൽ നിന്ന് പിഴതുക ഈടാക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

