ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ചതയാഘോഷങ്ങൾക്ക് തൃശ്ശൂർ റൂറൽ പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നു

ഇരിങ്ങാലക്കുട : ഓണം അവധി ദിവസങ്ങളിലുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിന് പുറമെ 2025 സെപ്റ്റംബർ 07 തിയ്യതിയിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ ഘോഷയാത്രകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങൾ
• മൊബൈൽ, ബൈക്ക് പട്രോളിംഗ്.
• മഫ്തി പോലീസിന്റെ രഹസ്യ നിരീക്ഷണം.
• സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പോലീസ് സേവനം.
• ഡ്രോൺ നിരീക്ഷണം.
• ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് DANSAF (District Anti Narcotics Special Action Force). നെ നിയോഗിക്കും
• സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും

ചതയ ദിന ഘോഷയാത്രകൾ കടന്ന് പോകുന്ന എല്ലാ സ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രണങ്ങളും അപകടങ്ങളും അനിഷ്ടസംഭവങ്ങളും ഒഴിവാക്കുന്നതിനായി പട്രോളിംഗ്, പിക്കറ്റ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.തൃശ്ശൂർ റൂറൽ ജില്ലയിലെ സുരക്ഷാ നടപടികൾ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.

ഘോഷയാത്രക്കിടെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

• ഘോഷയാത്ര നടക്കുന്ന വഴികളിൽ അനാവശ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക.
• ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് വാഹനങ്ങൾ നിയന്ത്രിത വേഗത്തിൽ മാത്രമേ ഓടിക്കാവൂ.
• ഘോഷയാത്ര കടന്ന് പോകുന്ന സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടി നിന്ന് അനാവശ്യമായി തിരക്ക് സൃഷ്ടിക്കാതിരിക്കുക.
• ചെറിയ കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കുക.
•ചതയദിന ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ സംഘാടകരുടെയും പോലീസിന്റെയും നിർദേശങ്ങൾ അനുസരിക്കുക.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി മാരായ ബിജോയ്.പി.ആർ (സ്പെഷ്യൽ ബ്രാഞ്ച്), ഷാജു.സി.എൽ (ഇരിങ്ങാലക്കുട), ബിജുകുമാർ പി.സി (ചാലക്കുടി), രാജു.വി.കെ (കൊടുങ്ങല്ലൂർ) പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാരായ ഷൈജു.എൻ.ബി (വാടാനപ്പിള്ളി), അനിൽകുമാർ. (വലപ്പാട്), അരുൺ.ബി.കെ (കൊടുങ്ങല്ലൂർ), ബിജു.ആർ (കയ്പമംഗലം), ജിനേഷ് കെ ജെ (ഇരിങ്ങാലക്കുട), ആദംഖാൻ (പുതുക്കാട്), സജിൻ ശശി (മാള), സജീവ് എം കെ (ചാലക്കുടി), കൃഷ്ണൻ കെ ( വെള്ളി കുളങ്ങര ) ഷാജി എം കെ ( മതിലകം) ഷാജിമോൻ (ആളൂർ), സരിൻ എ എസ് ( അന്തിക്കാട്) ബൈജു ഇ ആർ (കാട്ടൂർ) മനോജ് കെ എൻ (വരന്തരപ്പിള്ളി ) എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page