ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഗുരുസ്‌മരണ ദിനം ഒക്ടോബർ 6 ന്

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഗുരുസ്‌മരണ ദിനം ഒക്ടോബർ 6 ണ് ഗുരുപൂജയോടെ ആചരിക്കുന്നു. ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രസിഡന്റ് എം ശ്രീകുമാർ ഉദ്‌ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് കെ കെ കൃഷ്‌ണൻ നമ്പൂതിരി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കലാനിലയം എസ് അപ്പുമാരാർ സ്‌മാരക സുവർണ്ണ മുദ്ര പുരസ്ക്‌കാരം വേഷം വിദ്യാർത്ഥി കലാനിലയം സൂരജിന് ഉണ്ണായിവാരിയർ സ്‌മാരക കലാനിലയം മുൻ പ്രിൻസിപ്പാൾ കലാമണ്ഡലം ഹരിദാസ് സമർപ്പിക്കും.

പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ 2025 അവാർഡ് ജേതാവ് പരമേശ്വരൻ ആശാനെ ഉണ്ണായിവാരിയർ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ ആദരിക്കും.

മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം പ്രസിഡൻ്റ് ജി സജികുമാറിനെ ചടങ്ങിൽ ആദരിക്കും. എൻഡോവ് മെന്റ്റ് വിതരണം കലാനിലയം ജോയിന്റ്റ് സെക്രട്ടറി തങ്കപ്പൻ പാറയിൽ, ട്രഷറർ റോയ് ജോസ് പൊറത്തുക്കാരൻ എന്നിവർ നിർവഹിക്കും.

കലാനിലയം പ്രിൻസിപ്പൽ ഇൻ ചാർജ് കലാനിലയം പ്രശാന്ത് ചടങ്ങിൽ നന്ദി പറയും. തുടർന്ന് ടി വേണുഗോപാൽ, കലാനിലയം വാസുദേവപണിക്കർ എന്നിവരുടെ കഥകളി ഡെമോൺസ്ട്രേഷൻ. പൂതനമോക്ഷം കഥകളി, കലാമണ്ഡലം ചമ്പക്കര വിജയകുമാർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page