കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ഗേറ്റ് സ്ഥാപിച്ച് നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ ഇളവ്. പടിഞ്ഞാറുനിന്ന് പ്രവേശിക്കുന്ന ഗേറ്റ് രാത്രിയിൽ അടച്ചിടാനും കിഴക്കുനിന്നുള്ള ഗേറ്റ് മുഴുവൻസമയം തുറന്നിടാനുമാണ് റെയിൽവേ അധികൃതരുടെ താത്കാലിക തീരുമാനം.

കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പുതിയ തീരുമാനം. റെയിൽവേ പ്ലാറ്റ്‌ഫോമുകളുടെ ഇരുവശങ്ങളിലുമായി സ്ഥാപിച്ച ഗേറ്റുകൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുറക്കാനായിരുന്നു കഴിഞ്ഞ ദിവസത്തെ ധാരണ.
സ്റ്റേഷന്റെ കിഴക്കുനിന്നാണ് കൂടുതൽ യാത്രക്കാരെത്തുന്നത്. ഗേറ്റ് അടയ്ക്കുന്ന സമയം കിഴക്കുനിന്നും എത്തുന്ന യാത്രക്കാർക്കും പ്രദേശത്തെ നാട്ടുകാർക്കും ഒരു കിലോമീറ്റർ ചുറ്റിവരേണ്ട സാഹചര്യമായിരുന്നു. സംഘടനകളുടെയും യാത്രക്കാരുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്നും എതിർപ്പുയർന്നതോടെയാണ് തീരുമാനത്തിൽ വരുത്തിയത്.
ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലേറ്റുംകര പ്രസിഡന്റ് പോളി കണ്ണൻകുന്നി, കേരള കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി മിനി മോഹൻദാസ്, ആന്റണി ഡേവീസ്, ജോഷ്വോ ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

