കെ.വി ചന്ദ്രേട്ടനെ ഇരിങ്ങാലക്കുട കഥകളി ക്ലബ് അനുസ്മ‌രിക്കുന്നു – ‘പൂർണ്ണചന്ദ്രം’ ഡോക്യുമെൻ്ററിയുടെ യുട്യൂബ് റിലീസും, പ്രദർശനവും, തുടർന്ന് കഥകളിയും – ശനിയാഴ്ച അമ്മന്നൂർ ഗുരുകുലത്തിൽ 5 മണിക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ അമ്പതാണ്ട് പ്രവർത്തനങ്ങൾക്കു പിന്നിൽ ഊടുംപാവുമായി പ്രവർത്തിച്ച കെ വി ചന്ദ്രേട്ടനെ ക്ലബ് ഒക്ടോബർ 12ന് അനുസ്മ‌രിക്കുന്നു. സ്‌മര്യപുരുഷൻ്റെ ദേഹവിയോഗം നടന്ന , മഹാനവമിദിവസം അമ്മന്നൂർ ഗുരുകുലത്തിൽ ചേരുന്ന ലളിതമായ ചടങ്ങിൽ ‘പൂർണ്ണചന്ദ്രം’ ഡോക്യുമെൻ്ററിയുടെ യുട്യൂബ് റിലീസും, പ്രദർശനവും, തുടർന്ന് കഥകളിയും ഒരുക്കിയാണ് അനുസ്മരണം. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ചടങ്ങ് ഉദ്‌ഘാടനം നിർവഹിക്കും .

വൈകീട്ട് 6ന് കഥകളി – ബാണയുദ്ധം (ഉഷ ചിത്രലേഖ ) ബാലകവി രാമശാസ്ത്രികൾ വേഷം
കോട്ടയ്ക്കൽ പ്രദീപ് കലാമണ്ഡലം പ്രവീൺ സംഗീതം കലാമണ്ഡലം വിശ്വാസ് കലാമണ്ഡലം വിനീഷ് മദ്ദളം ആർ എൽ വി സുദേവ് വർമ്മ ഇടയ്ക്ക ജയൻ ചേന്നാസ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page