ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാസാംസ്കാരിക ഉത്സവമായ വർണ്ണക്കുടയുടെ ഈ വർഷത്തെ എഡിഷൻ ഡിസംബർ 26 മുതൽ 29 വരെ അരങ്ങേറുന്നതിന്റെ ഭാഗമായി വർണ്ണക്കുടയുടെ നൃത്താകർഷണമായ നൃത്തസന്ധ്യയെക്കുറിച്ച് ആലോചിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട മണ്ഡലത്തിലെ ശാസ്ത്രീയനൃത്ത അദ്ധ്യാപകരുടെ യോഗം വിളിച്ചു.
ഡിസംബർ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് യോഗം ചേരുക. മണ്ഡലത്തിലെ എല്ലാ നൃത്താദ്ധ്യാപകരുടെയും സാന്നിധ്യം യോഗത്തിലേക്ക് മന്ത്രി ഡോ. ആർ ബിന്ദു അഭ്യർത്ഥിച്ചു.
മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം സാംസ്‌കാരികോത്സവമായി ഉയർന്നുകഴിഞ്ഞ ‘വർണ്ണക്കുട’യുടെ ഈ വർഷത്തെ എഡിഷൻ ഡിസംബർ 26 മുതൽ 29 വരെയാണ് അരങ്ങേറുക. ഇരിങ്ങാലക്കുട നഗരസഭാ മൈതാനമാണ് വർണ്ണക്കുട ജനകീയോത്സവത്തിന് വേദി. തെന്നിന്ത്യയിലെ പ്രസിദ്ധ കലാതാരങ്ങൾക്കൊപ്പം പ്രാദേശിക കലാകാരന്മാരും കലാകാരികളും വർണ്ണക്കുടയിൽ അരങ്ങിലെത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com