വട്ടേക്കാട്ടുകര കുടുംബക്ഷേമ ഉപകേന്ദ്രം പ്രവർത്തനക്ഷമമാക്കണം: നാട്ടുകൂട്ടം

കോണത്തുകുന്ന് : വട്ടേക്കാട്ടുകരയിൽ പ്രവർത്തനരഹിതമായി കിടക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് വട്ടേക്കാട്ടുകര നാട്ടുകൂട്ടം വാർഷിക പൊതുയോഗം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡൻ്റ് പി.പി. വിജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരി എം സനൽകുമാർ ഉദ്ഘാടനം ചെയ്തു.



1998 ൽ തൈവളപ്പിൽ അബ്ദുൽ ഖാദർ ഭാര്യ നഫീസ സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയിൽ ആണ് കെട്ടിടം നിർമ്മിച്ചത്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ 2000 – 2001 വർഷത്തെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. കാൽനൂറ്റാണ്ടു പിന്നിട്ടിട്ടും ആയതിന്റെ ദൈനംദിന പ്രവർത്തനം ആരംഭിക്കുന്നതിനു കഴിഞ്ഞിട്ടില്ല.



പിന്നോക്ക – ദുർബല ജനവിഭാഗങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്തെ അടഞ്ഞു കിടക്കുന്ന ഈ ആരോഗ്യ കേന്ദ്രം എത്രയും വേഗം പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ ആർ ചന്ദ്രൻ, സി എൻ സന്തോഷ് വി പി ഗോപാലകൃഷ്ണൻ പി എൻ രാമചന്ദ്രൻ , പി.ബി. ജയചന്ദ്രൻ, ടി. എ അസീസ്, അഡ്വ. കെ സി രാംദാസ് എന്നിവർ സംസാരിച്ചു.



പുതിയ ഭാരവാഹികളായി എം സനൽകുമാർ (രക്ഷാധികാരി), പി പി വിജയൻ (പ്രസി.), കെ. ടി ഉണ്ണികൃഷ്ണൻ (വൈസ് പ്രസി.), സി എൻ സന്തോഷ് (സെക്രട്ടറി), അഡ്വ. കെ.സി രാംദാസ് (ജോ. സെക്ര.), കെ ആർ ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page