വിസ തട്ടിപ്പ് : വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 29 ലക്ഷം തട്ടിയെടുത്ത കേസിൽ ചെമ്മണ്ട സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള ജോബ് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ഇരുപത്തിയെമ്പത് ലക്ഷത്തി എൺപതിനായിരം രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിൻ (28) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS രൂപികരിച്ച പ്രത്യക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അഗ്നീറ എബ്രോഡ് എഡുക്കേഷണൽ ആൻറ് ജോബ് കൺസൽട്ടൻസി എന്ന സ്ഥാപനം നടത്തിയിരുന്ന ആൽവിനും കിഴുത്താണി സ്വദേശി ചെമ്പിപറമ്പിൽ വീട്ടിൽ സുനിൽകുമാർ 53 വയസ്, നിഷ സുനിൽകുമാർ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെ 7 പേരുടെ പരാതിയിൽ 2024 ജൂൺ മാസം മുതൽ 2025 ഫെബ്രുവരി മാസം വരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 7 FIR രജിസ്റ്റർ ചെയ്തിരുന്നു.

വിദേശത്ത് ജോലിക്കുള്ള ജോബ് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7 പേരിൽ നിന്നായി യഥാക്രമം ആറ് ലക്ഷം, ആറ് ലക്ഷത്തി മുപ്പതിനായിരം, ആറ് ലക്ഷം, അഞ്ച് ലക്ഷത്തി അമ്പതിനായിരം, മൂന്ന് ലക്ഷത്തി ഇരുപതിനായിരം, രണ്ട് ലക്ഷം, എൺപതിനായിരം രൂപ എന്നിങ്ങനെയാണ് പ്രതികൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങിയത്.

തുടർന്ന് ജോബ് വിസ ശരിയാക്കി നൽകാത്തതിനാലാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഈ കേസുകളിലേക്ക് അന്വേഷണം നടത്തി വരവെ ആൽവിനെ മാപ്രാണത്ത് നിന്ന് കൂട്ടിക്കൊണ്ട് വന്ന് ഇന്നലെ 23-04-2025 തിയ്യതിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ആൽവിനെ റിമാന്റ് ചെയ്തു.

ആൽവിനെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ 7 കേസുകൾ കൂടാതെ പുതുക്കാട്, കൊടകര, വെള്ളിക്കുങ്ങര പോലീസ് സ്റ്റേഷനുകളിൽ സമാനമായ കുറ്റകൃത്യത്തിന് 3 കേസുകൾ കൂടിയുണ്ട്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ക്ലീറ്റസ്.സി.എം, ശ്രീധരൻ, സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാഹുൽ എന്നിവർ ചേർന്നാണ് ആൽവിനെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page