സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വവിദ്യാർത്ഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വവിദ്യാർത്ഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി എ നായർ വിഷ്ണുപ്രിയയ്ക്ക് ഉപഹാരം നൽകി അനുമോദിച്ചു. പ്രിൻസിപ്പൽ ശ്രീ ബിജു ഗീവർഗീസ് പൊന്നാടയണിയിച്ചു.

സ്കൂൾ വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ, പി.ടി.എ പ്രസിഡണ്ട് റാണി പ്രദീപ്കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തോൽവികളിൽ തളരാതെ, അവയിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് നിശ്ചയദാർഢ്യത്തോടെ മുന്നേറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കുമാരി വിഷ്ണുപ്രിയ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സാമൂഹികബോധവും ദേശസ്നേഹവുമുള്ള, ചിന്തിക്കുന്ന യുവത്വമാണ് വളർന്നു വരേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ സ്വാഗതവും ഗണിത ശാസ്ത്രവിഭാഗം അധ്യാപിക ജോസി ജോർജ് ചടങ്ങിൽ നന്ദിയും പറഞ്ഞു.

Bharatiya Vidya Bhavan hosted a reception at Irinjalakuda for Vishnupriya, an alumna who secured 149th rank in the Civil Services Examination

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page